Quantcast

നടിയുടെ ആവശ്യം നിരസിച്ചു; തുടരന്വേഷണം നീട്ടണമെന്ന ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജഡ്ജി

തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഹരജി ഇന്ന് ഉച്ചക്ക് പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    2022-06-01 06:53:02.0

Published:

1 Jun 2022 6:44 AM GMT

നടിയുടെ ആവശ്യം നിരസിച്ചു; തുടരന്വേഷണം നീട്ടണമെന്ന ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജഡ്ജി
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.തുടരന്വേഷണം നീട്ടണമെന്ന ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാൽ തുടരന്വേഷണം നീട്ടണമെന്ന ഹരജിയിൽ നിന്ന് പിന്മാറില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചു.

സർക്കാറിനും വിചാരണ കോടതിക്കും എതിരെ നടി നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്ന് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഹരജി ഉച്ചക്ക് 1.45 നാണ് കോടതി പരിഗണിക്കുന്നത്.

TAGS :

Next Story