Quantcast

കോൺ​ഗ്രസ് നേതാവിനെതിരെയും ആരോപണം; വെളിപ്പെടുത്തലുമായി നടി മിനു

കെ.പി.സി.സി നിയമസഹായ സെല്ലിന്റെ അധ്യക്ഷനെതിരെയാണ് ആരോപണം

MediaOne Logo

Web Desk

  • Updated:

    2024-08-26 14:14:55.0

Published:

26 Aug 2024 12:04 PM GMT

Actress Minus disclosure: Allegation against active Congress leader too, latest news malayalam നടി മിനുവിന്റെ വെളിപ്പെടുത്തൽ: സജീവ കോൺ​ഗ്രസ് നേതാവിനെതിരേയും ആരോപണം
X

കൊച്ചി: നടി മിനു ലൈംഗികാരോപണത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലിൽ കോൺസ്ര് നേതാവിനും പങ്ക്. കെ.പി.സി.സി യുടെ നിയമസഹായ സെല്ലിന്റെ അധ്യക്ഷനും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ വി.എസ് ചന്ദ്രശേഖരനെതിരെയാണ് നടി ആരോപണമുന്നയിച്ചത്. ഹൈക്കോടതി അഭിഭാഷകൻ കൂടിയായ ഇയാൾ കോൺഗ്രസ് പരിപാടികളിലെ സജീവ സാന്നിദ്ധ്യമാണ്.

നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെയും നടി ഗുരുതര ആരോപണമുന്നയിച്ചിരുന്നു. ഇവരുടെ പേരുകൾക്കു പിന്നാലെ അഞ്ചാമതായാണ് നടി ചന്ദ്രശേഖരന്റെ പേര് വെളിപ്പെടുത്തിയത്. ആരോപണമുന്നയിച്ച ആളുകളുടെ ഫോട്ടോകളും സോഷ്യൽ മീഡിയാ പേജുകളും ഉൾപ്പെടുത്തി മിനു ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു. ഇതിൽ മറ്റുള്ളവർക്കൊപ്പം ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് അക്കൗണ്ടും മിനു തന്റെ ഫേസ്ബുക്ക് പേജിൽ ഉൾപ്പെടുത്തിയിരുന്നു.

സംഭവത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കെ.സുധാകരനും വി.ഡി സതീശനുമുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ സജിവപ്രവർത്തകനായ വി.എസ് ചന്ദ്രശേഖരൻ കൂടി ആരോപണവിധേയനായതോടെ പ്രതിപക്ഷം പ്രതിരോധത്തിലായിരിക്കുകയാണ്. സംഭവത്തിൽ ചന്ദ്രശേഖരനോ കോൺഗ്രസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു ഉൾപ്പെടെയുള്ളവരിൽ നിന്ന് മാനസിതകമായും ശാരീരികമായും പീഡനം നേരിടേണ്ടി വന്നു എന്നായിരുന്നു നടി തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്.

അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് മിനു പറഞ്ഞു. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തി. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചുവെന്നും മിനു പറഞ്ഞു.

2008ലാണ് ജയസൂര്യയിൽനിന്ന് മോശം അനുഭവമുണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽനിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ളാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നും മിനു പറഞ്ഞു.

TAGS :

Next Story