Quantcast

'രഞ്ജിത്ത് അന്വേഷണം നേരിടണം, പരാതി കൊടുത്തില്ലേല്‍ കേസ് തേഞ്ഞുമാഞ്ഞ് പോകും': നടി ഉഷ

'അതിക്രമം നേരിട്ടവർ പരാതി കൊടുക്കാൻ തയ്യാറാവണം. ഇല്ലെങ്കിൽ ആരോപണങ്ങളെല്ലാം മാഞ്ഞുപോകും'

MediaOne Logo

Web Desk

  • Updated:

    24 Aug 2024 12:09 PM

Published:

24 Aug 2024 11:07 AM

രഞ്ജിത്ത് അന്വേഷണം നേരിടണം, പരാതി കൊടുത്തില്ലേല്‍ കേസ് തേഞ്ഞുമാഞ്ഞ് പോകും: നടി ഉഷ
X

തിരുവനന്തപുരം: ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്ത് അന്വേഷണം നേരിടണമെന്ന് നടി ഉഷ. പരാതി നൽകണമെന്നും പരാതി ഇല്ലെങ്കിൽ ആരോപണം മാഞ്ഞുപോകുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. വലിയ പദവിയിലിരിക്കുന്ന ആളാണ് രഞ്ജിത്ത്. അദ്ദേഹത്തെ കുറിച്ച് ആരോപണം ഉയരുമ്പോൾ അതിനിയിപ്പോൾ ഏത് വലിയ പദവിയിലുള്ള ആളായാലും അന്വേഷണം നേരിടണം. അതിക്രമം നേരിട്ടവർ പരാതി കൊടുക്കാൻ തയ്യാറാവണം. ഇല്ലെങ്കിൽ ആരോപണങ്ങളെല്ലാം മാഞ്ഞുപോകും. പരാതിക്കാർക്കൊപ്പം നിൽക്കും. അവർക്ക് ധൈര്യം കൊടുത്ത് മുന്നോട്ടുകൊണ്ടുവരണമെന്നും ഉഷ പറഞ്ഞു. പരാതി പറയുന്നവരെ സമൂഹമാധ്യമത്തിൽ ഉൾപ്പെടെ അപമാനിക്കുന്ന സ്ഥിതിയാണുള്ളത്. അഭിമാനമാണ് വലുത് അത് സംരക്ഷിക്കപ്പെടണമെന്നും ഉഷ വ്യക്തമാക്കി.

സർക്കാരും സാംസ്‌കാരിക വകുപ്പും വിഷയത്തില്‍ ഇടപെടണമെന്നും നടി പറഞ്ഞു. ആരോപണ വിധേയരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സിനിമാ മേഖല മോശമാണെന്ന അവസ്ഥ മാറണം. കുറ്റക്കാരെ ശിക്ഷിച്ചാലെ അത് സാധ്യമാകൂവെന്നും ഉഷ പറഞ്ഞു.


TAGS :

Next Story