Quantcast

വിഴിഞ്ഞം തുറമുഖത്തിനായി പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കാന്‍ അദാനി ഗ്രൂപ്പിന് നിര്‍ദേശം

ഒക്ടോബറില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ കപ്പലെത്തിക്കാന്‍ ശ്രമിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-25 03:03:32.0

Published:

25 Jan 2023 2:02 AM GMT

Vizhinjam Port
X

വിഴിഞ്ഞം തുറമുഖത്ത് പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാരിന്‍റെ നിര്‍ദേശം. നിലവില്‍ 1.8 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഒക്ടോബറില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ കപ്പലെത്തിക്കാന്‍ ശ്രമിക്കുന്നത്.

സ്വപ്ന പദ്ധതിയുടെ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായാലെ കപ്പലുകള്‍ക്ക് ബെര്‍ത്തിലടുക്കാനാകൂ. അനുകൂല കാലാവസ്ഥയില്‍ പരമാവധി വേഗത്തില്‍ നിര്‍മാണം നടക്കുകയാണ്. സമരം കാരണം മൂന്ന് മാസത്തോളം പണി നടത്താനായില്ല. അത് കൂടി നികത്തിയുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. കല്ലെത്തിക്കാന്‍ പുതിയ 7 ക്വാറികള്‍ക്ക് അുമതിയായി.

കല്ലുമായി വരുന്ന ലോറികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിരന്തരം പിഴ ചുമത്തിയത് ഇടക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ വിഷയം പരിഹരിച്ചതായാണ് തുറമുഖ മന്ത്രി അറിയിച്ചത്.



TAGS :

Next Story