Quantcast

നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ യൂണിറ്റിന് 14 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കണം: കെ.എസ്.ഇ.ബി

കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ അധികമായി വൈദ്യുതി വാങ്ങിയതില്‍‌ ഇനിയും 60 കോടി പിരിഞ്ഞ് കിട്ടാനുണ്ടെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്

MediaOne Logo

Web Desk

  • Published:

    6 March 2024 1:17 AM GMT

KSEB
X

തിരുവനന്തപുരം: നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ യൂണിറ്റിന് 14 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കണമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ പൊതു തെളിവെടുപ്പിലും ബോര്‍ഡ് ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ അധികമായി വൈദ്യുതി വാങ്ങിയതില്‍‌ ഇനിയും 60 കോടി പിരിഞ്ഞ് കിട്ടാനുണ്ടെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

കെ.എസ്.ഇ.ബി സ്വന്തമായി പിരിക്കുന്നതുള്‍പ്പെടെ യൂണിറ്റിന് 19 പൈസ വച്ച് ഇപ്പോള്‍ തന്നെ ഉപയോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇതിന് പുറമെയാണ് രണ്ട് മാസത്തേക്ക് യൂണിറ്റിന് 14 പൈസകൂടി പിരിക്കാനുള്ള അനുമതി റഗുലേറ്ററി കമ്മീഷനോട് ബോര്‍ഡ് തേടിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ വൈദ്യുതി വാങ്ങിയതില്‍ 60.68 കോടി പിരിഞ്ഞ് കിട്ടാനുണ്ടെന്നാണ് നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ യൂണിറ്റിന് 14 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കണമെന്ന് കെ.എസ്.ഇ.ബിയുടെ കണക്ക്. കഴിഞ്ഞ ദിവസം ബോര്‍ഡിന്‍റെ പെറ്റീഷനില്‍ റഗുലേറ്ററി കമ്മീഷന്‍ പൊതുതെളിവെടുപ്പ് നടത്തി. കെ.എസ്.ഇ.ബിക്ക് പറയാനുള്ളത് വിശദമായി കേട്ടെങ്കിലും കമ്മീഷന്‍ തീരുമാനം എടുത്തിട്ടില്ല. അനുമതി കൊടുത്താല്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ബില്ലില്‍ യൂണിറ്റിന് 33 പൈസ വച്ച് ജനങ്ങള്‍ക്ക് സര്‍ചാര്‍ജ് അടക്കേണ്ടിവരും. കടുത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കൂടിയ അവസ്ഥയില്‍ സര്‍ചാര്‍ജ് കൂടി കൂടിയാല്‍ വൈദ്യുതി ബില്ലില്‍ തട്ടി ജനത്തിന് പൊള്ളുമെന്ന് ഉറപ്പാണ്.



TAGS :

Next Story