Quantcast

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും കണ്ട് എ.ഡി.ജി.പി അജിത് കുമാർ

എസ്.പി സുജിത് ദാസിനും പി.വി അൻവർ എംഎൽഎക്കുമെതിരെ അജിത് കുമാർ പരാതിപ്പെട്ടതായി സൂചന

MediaOne Logo

Web Desk

  • Published:

    31 Aug 2024 3:05 PM GMT

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും കണ്ട് എ.ഡി.ജി.പി അജിത് കുമാർ
X

മലപ്പുറം: പി.വി അൻവർ എംഎൽഎ ഉയർത്തിയ വിവാദ ആരോപണങ്ങൾക്കിടെ എ.ഡി.ജി.പി അജിത് കുമാർ മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിനേയും കണ്ടു. എസ്.പി സുജിത് ദാസിനും പി.വി അൻവർ എംഎൽഎക്കുമെതിരെ അജിത് കുമാർ പരാതിപ്പെട്ടതായാണ് സൂചന. സുജിത് ദാസിന്റെയും അൻവറിന്റെയും ഫോൺ സംഭാഷണത്തിൽ എ.ഡി.ജി.പി നേരത്തെ ഡിജിപി ക്ക് കത്ത് നൽകിയിരുന്നു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപിയെ വിജയിപ്പിച്ചത് എ.ഡി.ജി.പി എം.ആർ അജിത് കുമാറാണെന്ന ആരോപണം പി.വി അൻവർ ഉന്നയിച്ചിരുന്നു. സുരേഷ് ഗോപിയും അജിത് കുമാറും തമ്മിൽ അടുത്ത ബന്ധമുള്ളവരാണെന്നും തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് എം.ആർ അജിത്കുമാറിനെ സുരേഷ് ഗോപി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അവരൊക്കെ കമ്മികൾ അല്ലെ എന്നാണ് പരാതിക്കാരെക്കുറിച്ച് അജിത്കുമാർ സുരേഷ് ഗോപിയോട് പറഞ്ഞതെന്നുമായിരുന്നു അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ക്രമസമാധാന ചുമതലയുള്ള അജിത്കുമാറിനെതിരേ നേരത്തെയും ആരോപണവുമായി അന്‍വര്‍ രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കാനാണ് അജിത് കുമാർ ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. എം.എല്‍.എമാരെയും പൊതു പ്രവർത്തകരെയും ബഹുമാനിക്കരുത് എന്ന നിർദേശം അജിത് കുമാർ കീഴുദ്യോഗസ്ഥർക്ക് നൽകുന്നുണ്ടെന്നും പൊതുജന വികാരം സർക്കാറിന് എതിരെ തിരിച്ച് വിടാൻ അജിത് കുമാർ ശ്രമിക്കുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഹൗസിലെ മരം മുറിയിലും അന്‍വര്‍ ആരോപണമുന്നയിച്ചിരുന്നു.

അതേസമയം പത്തനംതിട്ട എസ്.പി സുജിത്ത് ദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പരാതി നൽകി. മരം മോഷണം ഒതുക്കി തീർക്കാൻ പരാതിക്കാരനെ സ്വാധീനിച്ച എസ്.പിയെ സർവീസിൽ നിന്നും പുറത്താക്കണമെന്നാണ് ആവശ്യം.


TAGS :

Next Story