Quantcast

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ നടപടിയെടുക്കാതെ മുഖ്യമന്ത്രി; മുന്നണിക്കുള്ളിലും പാർട്ടിയിൽ നിന്നും സമ്മർദം ശക്തം

നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-09-10 00:53:41.0

Published:

10 Sep 2024 12:52 AM GMT

ADGP MR Ajith kumar
X

തിരുവനന്തപുരം: എഡിജിപി -ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച വിവാദം കൊടുമ്പിരി കൊണ്ടിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി. നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.

ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി എം.ആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് 2023 മെയ് 22ന് 10 ദിവസത്തിനു ശേഷം ആർഎസ്എസ് നേതാവ് റാം മാധവിനെ കോവളത്ത് വച്ച് അജിത് കുമാർ കണ്ടു. പാർട്ടിയേയും മുന്നണിയേയും ബാധിക്കുന്ന വിഷയമായി ഇത് ഉയർന്നുവന്നിട്ടും നടപടിയെടുക്കാതെ അജിത് കുമാറിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. അജിത് കുമാർ,ആർഎസ്എസ് നേതാക്കളുടെ കൂടിക്കാഴ്ച വിവരങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ കേസുകൾ ഒത്തുതീർപ്പാനാണ് എഡിജിപി , ആർഎസ്എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷ ആരോപണം.

പ്രതിപക്ഷം ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യം മുന്നണിക്കുള്ളിലും ശക്തമായി ഉയർന്നുവന്നിരുന്നു. എന്നാൽ ഇതിനും മുഖ്യമന്ത്രി ചെവി കൊടുത്തിട്ടില്ല. ആഭ്യന്തര വകുപ്പ് പ്രത്യേക റിപ്പബ്ലിക്കായി നിലകൊള്ളുന്നു എന്ന വിമർശനവും ഇടത് മുന്നണിക്കുളിൽ ശക്തമായി ഉയർന്നു വരുന്നുണ്ട്. ഇക്കാര്യത്തിൽ മുന്നണിക്കുള്ള അതൃപ്തി പരിഗണിച്ച് പരിഹാരമുണ്ടാക്കണം എന്ന ആവശ്യം സിപിഎമ്മിനുള്ളിൽ തന്നെയുണ്ട്. ഉയർന്നുവരുന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോ നാളെയോ മറുപടി പറഞ്ഞേക്കും.



TAGS :

Next Story