എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റും; മൂന്ന് പേര്‍ പരിഗണനയില്‍
എച്ച്. വെങ്കിടേഷ്, ബല്‍റാം കുമാര്‍ ഉപാധ്യയ, മനോജ് എബ്രഹാം എന്നീ പേരുകളാണ് സര്‍ക്കാരിന്‍റെ പരിണനയിലുള്ളത്
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് എം.ആര്‍ അജിത് കുമാറിനെ മാറ്റിയേക്കും. ക്രമസമാധാന ചുമതലയിലേക്ക് എഡിജിപി എച്ച്. വെങ്കിടേഷ്, ബല്‍റാം കുമാര്‍ ഉപാധ്യയ, മനോജ് എബ്രഹാം എന്നീ പേരുകളാണ് സര്‍ക്കാരിന്‍റെ പരിണനയിലുള്ളത്. പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണ ചുമതല യോഗേഷ് ഗുപ്തക്കോ കെ.പത്മകുമാറിനോ നൽകിയേക്കും.
ചുമതലകളില്‍ നിന്നും മാറിനില്‍ക്കുമെന്ന് അജിത് കുമാര്‍ കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സൂചന നല്‍കിയിരുന്നു. സമ്മേളനത്തിൽ താൻ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ അജിത് കുമാർ എണ്ണിയെണ്ണിപ്പറഞ്ഞു. ഇനിയിതൊന്നും പറയാൻ കഴിഞ്ഞേക്കില്ലെന്ന മുഖവുരയോടെയായിരുന്നു എഡിജിപിയുടെ പ്രസംഗം. തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഡിജിപിക്ക് താൻ തന്നെ കത്ത് നൽകിയെന്ന് അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒറ്റവരിയിലായിരുന്നു എഡിജിപിയുടെ മറുപടി. മാറിനിൽക്കുമോയെന്ന ചോദ്യത്തിന് അജിത് കുമാർ മറപുടി നൽകിയില്ല.
Adjust Story Font
16