Quantcast

ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച; എം.ആർ അജിത് കുമാറിനെ മാറ്റാന്‍ ഇടതുമുന്നണിക്കുള്ളിൽ സമ്മർദ്ദമേറുന്നു

ഈ മാസം 11 ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ സിപിഐ കടുത്ത നിലപാട് സ്വീകരിച്ചേക്കും

MediaOne Logo

Web Desk

  • Updated:

    2024-09-07 07:57:04.0

Published:

7 Sep 2024 7:54 AM GMT

mr ajith kumar
X

തിരുവനന്തപുരം: ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയും വിവാദമായതോടെ അജിത് കുമാറിനെ മാറ്റാന്‍ ഇടതുമുന്നണിക്കുള്ളിൽ സമ്മർദ്ദമേർന്നു. കൂടിക്കാഴ്ച എന്തിനെന്നറിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഗൂഡാലോചനകൾ പുറത്തുവരട്ടെയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പ്രതികരിച്ചു.

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എം.ആർ അജിത് കുമാർ സമ്മതിച്ചതോടെ ഇടതുമുന്നണി ആകെയാണ് പ്രതിസന്ധിയിലായത്.അതിൽ ചെറിയ രോഷമല്ല സിപിഐ ക്കുള്ളത്.കൂടിക്കാഴ്ച എന്തിനെന്നറിയണം എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം

പുറത്തുവന്ന വാർത്തകൾ ഗൗരവതരം എന്ന് തൃശ്ശൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന വിഎസ് സുനിൽകുമാർ പറഞ്ഞു.ആർഎസ്എസുമായി ഒരുതരത്തിലുള്ള ഒത്തുതീർപ്പും ഇല്ലെന്ന് സിപിഎം പിബി അംഗം എം.എ ബേബിയുടെ പ്രതികരണം. ഈ മാസം 11 ചേരുന്ന ഇടതുമുന്നണി യോഗത്തിൽ സിപിഐ കൂടിക്കാഴ്ചയില്‍ കടുത്ത നിലപാട് സ്വീകരിച്ചേക്കും.

TAGS :

Next Story