Quantcast

കോതമംഗലത്ത് ചില്‍ഡ്രന്‍സ് ഹോമില്‍ ആദിവാസി അതിജീവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രണ്ട് മാസം മുന്‍പാണ് പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്

MediaOne Logo

Web Desk

  • Published:

    20 Aug 2023 8:07 AM GMT

Adivasi victim was found dead in a childrens home in Kothamangalam,latest malayalam news,കോതമംഗലത്ത് ചില്‍ഡ്രന്‍സ് ഹോമില്‍ ആദിവാസി അതിജീവിതയെ മരിച്ച നിലയില്‍ കണ്ടെത്തി,
X

കൊച്ചി: എറണാകുളം കോതമംഗലത്ത് ചില്‍ഡ്രന്‍സ് ഹോമില്‍ ആദിവാസി അതിജീവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവളങ്ങാട് ചില്‍ഡ്രന്‍സ് ഹോമിലാണ് പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച പെൺകുട്ടിയാണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. ഊന്നുകല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


TAGS :

Next Story