നവീൻ ബാബുവിന്‍റെ മരണം; തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ഹരജി തീർപ്പാക്കി
ആവശ്യമായ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകി
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ഹരജി തീർപ്പാക്കി . കണ്ണൂർ ടൗൺ എസ് എച്ച് ഒയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം . ആവശ്യമായ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകി.
കുടുംബം ആവശ്യപ്പെട്ട കാര്യങ്ങൾ നിലവിൽ ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിഎമ്മിനെതിരായ അഴിമതി ആരോപണത്തിൽ ടി.വി പ്രശാന്തന്‍റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Next Story
Adjust Story Font
16