പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎം അനുമതി നൽകി
നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു
തൃശൂർ: പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎം അനുമതി നൽകി. കോടതിയുടെ നിർദേശങ്ങൾ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു വെടിക്കെട്ടിന് എഡിഎം അനുമതി നൽകിയത്. ഓപ്പറേറ്റർ, അസിസ്റ്റൻറ് ഓപ്പറേറ്റർ എന്നിവർക്ക് പെസ്സോ നൽകിയ സർട്ടിഫിക്കറ്റുകളും, അഫിഡവിറ്റും എഡിഎമ്മിന് മുൻപിൽ ഹാജരാക്കി.
നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശിച്ച കാര്യങ്ങൾ ദേവസ്വങ്ങൾ നടപ്പിലാക്കിയാൽ വെടിക്കെട്ടിന് അനുമതി നൽകണം എന്നായിരുന്നു തുടർന്നുള്ള കോടതിവിധി.
Next Story
Adjust Story Font
16