Quantcast

എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

രാവിലെ 10 മണി മുതൽ പത്തനംതിട്ട ജില്ലാ കലക്ടറേറ്റിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും

MediaOne Logo

Web Desk

  • Published:

    17 Oct 2024 1:06 AM

എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
X

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെ ഉച്ചക്ക് പത്തനംതിട്ടയിൽ എത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണി മുതൽ പത്തനംതിട്ട ജില്ലാ കലക്ടറേറ്റിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മലയാലപ്പുഴയിലെ വീട്ടിലും പൊതുദർശനം നടക്കും. വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഡിഎമ്മിനെ പള്ളിക്കുന്നിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൻ്റെ തലേ​ദിവസം നടന്ന തൻ്റെ യാത്രയയപ്പു ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം.

TAGS :

Next Story