Quantcast

നവീൻ ബാബുവിന്റെ ആത്മഹത്യ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്

ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയ്ക്ക് ചുമതല

MediaOne Logo

Web Desk

  • Updated:

    2024-10-19 03:32:27.0

Published:

19 Oct 2024 3:31 AM GMT

നവീൻ ബാബുവിന്റെ ആത്മഹത്യ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്
X

കണ്ണൂർ: കണ്ണൂരിലെ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയ്ക്കാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട ആറു കാര്യങ്ങൾ ഉത്തരവിൽ പറയുന്നുണ്ട്. എഡിഎമ്മിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ എന്തെല്ലാം, എഡിഎമ്മിനെതിരായ പി.പി ദിവ്യയുടെ ആരോപണങ്ങൾ,ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ, എൻഒസി നൽകുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ അന്വേഷിക്കണം എന്നും ഉത്തരവിൽ പറയുന്നുണ്ട്.

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ പള്ളിക്കുന്നിലെ വീട്ടിൽ നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ദിവ്യക്കെതിരെ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു. കേസിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പി.പി ദിവ്യ മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുണ്ട്.

സംഭവത്തിൽ പി.പി ദിവ്യക്കെതിരെ റവന്യു മന്ത്രി കെ.രാജൻ നേരത്തെ രം​ഗത്ത് വന്നിരുന്നു. നവീൻ ബാബു നല്ല ഉദ്യോഗസ്ഥൻ ആണെന്നാണ് ഞങ്ങളുടെ ധാരണയെന്നും ഉദ്യോഗസ്ഥനെ കുറിച്ച് റവന്യൂ വകുപ്പിന് മുന്നിൽ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റു പരാതികളെക്കുറിച്ച് തനിക്കറിയില്ല. ജനപ്രതിനിധികൾക്ക് പക്വതയും ധാരണയും വേണം വിഷയങ്ങളിൽ ഇടപെടുന്നതിൽ ശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞിരുന്നു.

നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് ജില്ലാ കലക്ടർ അരുൺ കെ. വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ദിവ്യ ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു കലക്ടറുടെ റിപ്പോർട്ട്.

TAGS :

Next Story