Quantcast

എന്‍റെയോ എന്‍റെ സിനിമയുടേയോ പേരില്‍ ഒരു പൈസയും പിരിക്കരുത്: അടൂര്‍ ഗോപാല കൃഷ്ണന്‍

വിവാദം ഉയർന്ന പശ്ചാത്തലത്തിൽ പഞ്ചായത്ത് തലത്തിൽ യാതൊരു തരത്തിലുള്ള സംഭാവനകളും തങ്ങൾ സ്വീകരിക്കുന്നില്ലെന്ന് സംഘാടക സമിതി ചെയർമാനും സാംസ്‌കാരിക പ്രവർത്തകനുമായ ബാബു ജോൺ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-01-28 12:43:13.0

Published:

28 Jan 2023 12:38 PM GMT

fundraising, Adoor Gopala Krishnan, swayamvaram
X

അടൂര്‍ ഗോപാല കൃഷ്ണന്‍

പത്തനംതിട്ട: സ്വയംവരം സിനിമയുടെ പേരിൽ ഒരു പൈസയും പിരിക്കരുതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തന്റെയോ സിനിമയുടേയോ പേരിൽ പണപ്പിരിവ് പാടിലെന്ന് സംഘാടകസമിതിയെ വിളിച്ചാണ് അടൂർ ഗോപാല കൃഷ്ണൻ പറഞ്ഞത്. എന്നാൽ ഇത്തരത്തിൽ ഒരു വിവാദം ഉയർന്ന പശ്ചാത്തലത്തിൽ പഞ്ചായത്ത് തലത്തിൽ യാതൊരു തരത്തിലുള്ള സംഭാവനകളും തങ്ങൾ സ്വീകരിക്കുന്നില്ലെന്ന് സംഘാടക സമിതി ചെയർമാനും സാംസ്‌കാരിക പ്രവർത്തകനുമായ ബാബു ജോൺ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലാം തിയതിയാണ് സർക്കാർ തലത്തിൽ അടൂരിലെ സംഘാടകസമിതി ഒരു നിവേദനം സമർപ്പിച്ചത്. 1972ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി അടൂരിലെ സിനിമാ പ്രേമികൾ പ്രത്യേകിച്ച് എൽ.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചത്.

പിന്നീട് ജില്ലയിലെ 53 പഞ്ചായത്തുകളിൽ നിന്നും 5000 രൂപ വീതം സംഭാവനയായി സ്വീകരിക്കാൻ സംഘാടന സമിതി തീരുമാനിച്ചു. തദ്ദേശ സ്വയംഭരണവകുപ്പിൽ നിന്നും ഇതിനുള്ള അനുമതി ചോദിച്ചു. തുടർന്ന് ഈ മാസം 23 നാണ് പഞ്ചായത്തുകളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും 5000 രൂപ വീതം സംഭാവനയായി സ്വീകരിക്കണമെന്നുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇതിനെ തുടർന്നാണ് വലിയ വിവാദങ്ങളുണ്ടായത്. തുടർന്നാണ് ഇപ്പോൾ അടൂർ ഗോപാലകൃഷണൻ നിലപാട് വ്യക്തമാക്കിയത്‌.

TAGS :

Next Story