Quantcast

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂര്‍ രാജിവച്ചേക്കും

ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്തു മീറ്റ് ദ് പ്രസ്സിൽ നിലപാട് വ്യക്തമാക്കിയേക്കും

MediaOne Logo

Web Desk

  • Published:

    31 Jan 2023 3:07 AM

adoor gopalakrishnan
X

adoor gopalakrishnan

തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചേക്കൂമെന്ന് സൂചന. ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്തു മീറ്റ് ദ് പ്രസ്സിൽ നിലപാട് വ്യക്തമാക്കിയേക്കും.എന്നാൽ അനുനയ നീക്കത്തിനുള്ള സർക്കാർ ശ്രമം തുടരുന്നുണ്ട്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളും ഡയറക്ടർ ശങ്കർ മോഹന്റെ രാജിയുമാണ് അടൂരിന്റെ അതൃപ്തിക്ക് കാരണം. മാർച്ച് 31 വരെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ അടൂരിന്റെ കാലാവധി. ശങ്കർ മോഹന്റെ രാജിക്ക് പിറകെ അടൂരിന്‍റെ രാജിക്കായും ആവശ്യമുയര്‍‌ന്നിരുന്നു. അടൂരിന് പിന്തുണയുമായി മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു.

TAGS :

Next Story