ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു
ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം

മലപ്പുറം: ജിം സെൻ്ററിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കറാണ് ( 55) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം.
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ല ട്രഷറർ ആണ്. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Next Story
Adjust Story Font
16