Quantcast

ഗവർണറുടെ പുതിയ നിയമോപദേശകനായി അഡ്വ. എസ്.ഗോപകുമാരൻ നായർ

ഗവർണറുടെ നിയമോപദേശകനായ മുതിർന്ന അഭിഭാഷകൻ ജാജു ബാബു ഇന്ന് രാജിവെച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    8 Nov 2022 6:09 PM GMT

ഗവർണറുടെ പുതിയ നിയമോപദേശകനായി അഡ്വ. എസ്.ഗോപകുമാരൻ നായർ
X

കൊച്ചി: മുതിർന്ന അഭിഭാഷകൻ അഡ്വ. എസ്.ഗോപകുമാരൻ നായർ ഗവർണറുടെ പുതിയ നിയമോപദേശകൻ. ബാർ കൗൺസിൽ മുൻ ചെയർമാനായിരുന്നു ഇദ്ദേഹം.

ഗവർണറുടെ നിയമോപദേശകനായ മുതിർന്ന അഭിഭാഷകൻ ജാജു ബാബു ഇന്ന് രാജിവെച്ചിരുന്നു. വി.സിമാർക്കെതിരായ ഹരജിയിൽ ഇന്നും ചാൻസലറെ പ്രതിനിധീകരിച്ച് ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ഗവർണർക്കു കൂടി അറിയാവുന്ന കാര്യമായതിനാൽ രാജി നൽകുന്നുവെന്നാണ് ജാജു ബാബു കത്തിൽ അറിയിച്ചത്. 2009 ഫ്രെബുവരി ആറ് മുതല്‍ ജാജു ബാബു ഗവർണറുടെ നിയമോപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രിന്‍സിപല്‍ സെക്രട്ടറിക്കും രാജ്ഭവനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നന്ദി അറിയിച്ചു കൊണ്ടാണ് ജാജു രാജി സമര്‍പ്പിച്ചത്.

ജാജു ബാബുവിന്‍റെ ഭാര്യയും കേരള സർവകലാശാലയുടെ ചാൻസലറുടെ സ്റ്റാൻഡിങ് കോൺസിൽ എം.യു വിജയലക്ഷ്മിയും ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സർക്കാർ നിർദേശപ്രകാരമാണ് ഇരുവരും രാജി നൽകിയത്. ഗവർണർക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് അഭിഭാഷകരെ പിൻവലിച്ചത്.

TAGS :

Next Story