പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ കൊല്ലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മൃതദേഹവുമായി അശ്വന്തിന്‍റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
കൊല്ലം: ചവറയിൽ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ചവറ സ്വദേശി അശ്വന്താണ് മരിച്ചത്. മകളെ ശല്യം ചെയ്യുന്നുവെന്ന് കാട്ടി പൊലിസ് ക്യാമ്പിലെ അസിസ്റ്റന്‍റ് കമാന്‍റ് ഓഫീസർ നൽകിയ പരാതിയിലായിരുന്നു അശ്വന്തിനെ ചോദ്യം ചെയ്തത്.
ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് അശ്വന്തിനെ ചവറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. അശ്വന്തിനെ ചോദ്യം ചെയ്യവേ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം ലഭിച്ചു. രണ്ട് മണിക്കൂറിന് ശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. വീട്ടിലെത്തിയ അശ്വന്തിനെ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് മുൻപ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അശ്വന്തിന്‍റെ അമ്മയും സഹോദരനും പറഞ്ഞു.
മൃതദേഹവുമായി അശ്വന്തിന്‍റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കാര്യം തിരക്കുകയാണുണ്ടായതെന്ന് പൊലീസ് പറയുന്നു.
Adjust Story Font
16