ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് കായലില്‍ ചാടി ജീവനൊടുക്കി
ഓടിക്കൊണ്ടിരുന്ന റോ - റോ ജങ്കാറിൽ നിന്ന് കായലിലേക്ക് ചാടിയാണ് ചെറായി സ്വദേശി ശശി ജീവനൊടുക്കിയത്
എറണാകുളം: എറണാകുളത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് കായലിൽ ചാടി ജീവനൊടുക്കി. ചെറായി സ്വദേശി കുറ്റിപ്പിളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ കൊന്നശേഷം ഓടുന്ന റോ - റോ ജങ്കാറിൽ നിന്ന് കായലിലേക്ക് ചാടിയത് . കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് പ്രാഥമിക നിഗമനം
ഇന്നലെ അർധരാത്രിയോടെയാണ് ശശി ലളിതയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് വീട്ടിൽ മക്കളുണ്ടായിരുന്നില്ല. ലളിതയെ കൊലപ്പെടുത്തിയ ശേഷം വൈപ്പിനിലെത്തിയ ശശി ജങ്കാറിൽ കയറിയതിനുപിന്നാലെ കായലിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ലളിതയുമായി രാത്രിയുണ്ടായ തർക്കമാണ് കൊലതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ജോലികഴിഞ്ഞെത്തിയ മകനാണ് മൃതദേഹം കണ്ടത്. ഇരുവരുടെയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം , പോസ്റ്റ്മോർട്ടം നടത്തും. ശശിയുടെ മൂത്തമകൻ്റെ ഭാര്യയും കൊലപാതകം നടന്ന വീട്ടിൽ ഒരു വർഷം മുൻപ് തൂങ്ങി മരിച്ചിരുന്നു.
Adjust Story Font
16