'അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവർ': എം.ടിക്ക് പിന്നാലെ വിമർശനവുമായി എം.മുകുന്ദൻ
''ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്''
കോഴിക്കോട്: എം.ടി വാസുദേവൻ നായർക്കു പിന്നാലെ ഭരണകൂട വിമർശനവുമായി സാഹിത്യകാരന്‍ എം.മുകുന്ദന്‍. നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണെന്ന് മുകുന്ദന്‍ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് (കെഎൽഎഫ്) മുകുന്ദന്റെ വിമർശനം.
‘‘നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്ത് ആണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്''- മുകുന്ദന്‍ പറഞ്ഞു.
നേരത്തെ, ഇതേ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനിരിക്കെ എം.ടി. അധികാരവിമര്‍ശനം നടത്തിയിരുന്നു. ഇ.എം.എസ്. സമാരാധ്യനായതെങ്ങനെയെന്ന് പറഞ്ഞുകൊണ്ടായിരുന്നു എം.ടി. അധികാരത്തെ വിമര്‍ശിച്ചത്. അധികാരമെന്നാല്‍ ജനസേവനത്തിനു കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിച്ചുമൂടിയെന്ന് എം.ടി. പറഞ്ഞിരുന്നു.
പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ വ്യാഖ്യാനിച്ച് സാഹിത്യ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് എം മുകുന്ദന്‍റെ പ്രതികരണവും ചര്‍ച്ചയാകുന്നത്.
Adjust Story Font
16