സി.എം.ആർ.എല്ലിന്‍റെ ഖനനാനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം
നിയമ ഭേദഗതി വന്ന് നാല് വർഷത്തിന് ശേഷം മാസപ്പടി വിവാദം വന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഖനനാനുമതി റദ്ദാക്കിയത്
തിരുവനന്തപുരം: സി.എം.ആർ.എല്ലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം. 2023 ഡിസംബറിൽ 18 നാണ് അനുമതി റദ്ദാക്കി ഉത്തരവ് ഇറക്കിയത്.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റേയും സുപ്രിംകോടതിയുടെയും ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സി.എം.ആർ.എല്ലിന് ഖനന അനുമതി നൽകി പോന്നിരുന്നത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഖനനം ആകാമെന്ന നിയമം നിലനിന്ന സാഹചര്യത്തിലായിരുന്നു ഇത്.
എന്നാൽ 2019 ലെ ആറ്റമിക് ധാതു ഖനനവുമായി ബന്ധപ്പെട്ട നിയമത്തിന് ഭേദഗതി വരുത്തിയിരുന്നു. ഖനനം പൊതുമേഖലയിൽ മാത്രം മതിയെന്നും സ്വകാര്യ മേഖലയിൽ ഇതിന് അനുമതിയില്ലെന്നുമായിരുന്നു ഭേദഗതി. ഇതിന് പിന്നാലെ സി.എം.ആർ.എല്ലിനുള്ള ഖനന അനുമതി സംസ്ഥാന സർക്കാരിന് കരാർ റദ്ദാക്കാമായിരുന്നു.
എന്നാൽ സർക്കാർ ഇത് ചെയ്തിരുന്നില്ല. നിയമ ഭേദഗതി വന്ന് നാല് വർഷത്തിന് ശേഷം മാസപ്പടി വിവാദം വന്നതിന് പിന്നാലെയാണ് സംസ്ഥാനം അനുമതി റദ്ദാക്കിയത്.
Adjust Story Font
16