രാഹുല്‍ ഗാന്ധിയുടെ പ്രസംഗം; കോട്ടയത്ത് എല്‍.ഡി.എഫ്- യു.ഡി.എഫ് വാക്‌പോര്
കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചതിനെ ചൊല്ലിയാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്
കോട്ടയം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് കോട്ടയത്ത് എല്‍.ഡി.എഫ്- യു.ഡി.എഫ് വാക്ക് തര്‍ക്കം. രാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചത് ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനു വേണ്ടിയാണെന്ന് ജോസ് കെ മാണി പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാലുമാറ്റ ചരിത്രം രാഹുല്‍ ഗാന്ധിയ്ക്ക് അറിയാമെന്ന് ജോസ് കെ മാണി വിമര്‍ശിച്ചു. ജോസ് കെ മാണി രാഹുലിന്റെ സഹതാപത്തിനായി സംസാരിക്കുന്നത് എല്‍.ഡി.എഫിലെ ഭിന്നതയുടെ നേര്‍ക്കാഴ്ചയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ പ്രചാരണത്തിന് എത്തിയതിനെ ചൊല്ലി എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്. രാഹുല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കുറിച്ച് പരമാര്‍ശിച്ചില്ലെന്നു മാത്രമല്ല എത്തിയത് ചാഴിയാടനു വേണ്ടിയാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു.
രാഹുല്‍ എത്തിയതോടെ എതിരാളികള്‍ ഞെട്ടിയെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ജോസ് കെ മാണിയുടെ പ്രതികരണം എല്‍.ഡി.എഫിലും തുടര്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. പ്രതികരണം അനുചിതമെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം.
Adjust Story Font
16