Quantcast

'എത്ര വലിച്ചുനീട്ടിയാലും ഒരു വര്‍ഷം കൊണ്ട് തീര്‍ക്കണ്ടേ കേസ്, അതാണ് ഇപ്പോള്‍ പതിനാലാം വര്‍ഷത്തിലെത്തിയത്'; മഅ്ദനി

'നിലവിലുള്ള തടവുകാരുടെ കാര്യത്തിൽ നീതിന്യായ വ്യവസ്ഥയിൽ പുനഃപരിശോധന വേണം'

MediaOne Logo

Web Desk

  • Updated:

    2023-06-26 15:33:23.0

Published:

26 Jun 2023 3:30 PM GMT

madani kerala,Abdul Nasser Madani to arrive in Kerala,2008 Bengaluru blasts ,madani latest news,എത്ര വലിച്ചുനീട്ടിയാലും ഒരു വര്‍ഷം കൊണ്ട് തീര്‍ക്കണ്ടേ കേസ്, അതാണ് ഇപ്പോള്‍ 14 വര്‍ഷമെത്തിയത്; മഅ്ദനി
X

കൊച്ചി: കേരളത്തിൽ എത്തിയതിൽ സന്തോഷമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസർ മഅ്ദനി. നീതി നിഷേധത്തിന് എതിരായ പോരാട്ടത്തിൽ എല്ലാവരുടെയും സഹായമുണ്ട്. അതാണ് കരുത്ത് നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'എനിക്ക് എതിരെ ചുമത്തിയിട്ടുള്ളത് ഒരു വർഷം കൊണ്ട് വിധി പറയാവുന്ന കേസാണ്. ആ കേസാണ് ഇപ്പോൾ 14 ാമത്തെ വർഷത്തിലേക്ക് കടക്കുന്നത്. ഇപ്പോഴും വിചാരണ പൂർത്തിയാക്കിയിട്ടില്ല. ഒരാഴ്ച കൂടുമ്പോൾ അരമണിക്കൂറോ ഒരുമണിക്കൂറോ മാത്രമാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസ് ഇപ്പോൾ നടക്കുന്നത് പോലെ പോയാൽ ഇനിയും വർഷങ്ങൾ എടുക്കും.തന്റെ പേരിലുള്ളത് കള്ളക്കേസാണ് എന്ന് ഉറപ്പുണ്ട്'... മഅ്ദനി പറഞ്ഞു.

'ഒരാളോട് വിരോധം തോന്നിയാൽ അയാളെ ഏതെങ്കിലും കേസിൽ പെടുത്തി ജയിലിടുകയാണ് ചെയ്യുന്നത്. നിലവിലുള്ള തടവുകാരുടെ കാര്യത്തിൽ നീതിന്യായ വ്യവസ്ഥയിൽ പുനഃപരിശോധന വേണം. എന്റെ മേൽ ചുമത്തിയത് കള്ളക്കേസാണെന്ന് എനിക്കും കേരളീയ സമൂഹത്തിനും ബോധ്യമുണ്ട്. ഇതുപോലെ നിരവധി പേർ കള്ളക്കേസുകൾ ചുമത്തി രാജ്യത്തിന്റെ വിവിധ ജയിലുകളിൽ കിടക്കുന്നുണ്ട്. അവരെല്ലാവരും ഇതുപോലെ നീതിനിഷേധം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്'..മഅ്ദനി പറഞ്ഞു

ജയിലിൽ പോയതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ കൂടി.ഇനിയുള്ള പ്രതീക്ഷ കേരളീയ സമൂഹത്തിന്റെ പിന്തുണയും പ്രാർത്ഥനയിലുമാണ്. കർണാടകയിലെ ഭരണമാറ്റം വലിയ സഹായം ഉണ്ടായിട്ടില്ലെങ്കിലും ദ്രോഹം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് മഅ്ദനി കൊച്ചിയിലെത്തിയത്. രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കുമെന്നും മഅ്ദനി ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് നാലുമണിയോടെയാണ് മഅ്ദനി ബംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ടത്.


TAGS :

Next Story