Quantcast

'മുന്നണിയിലെ പ്രവർത്തകരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും'; സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പി. സരിൻ

'ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായി എത്തിയതിൽ അഭിമാനമുണ്ട്'

MediaOne Logo

Web Desk

  • Published:

    18 Oct 2024 3:28 PM GMT

മുന്നണിയിലെ പ്രവർത്തകരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും; സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പി. സരിൻ
X

പാലക്കാട്: പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി ഡോക്ടർ പി. സരിൻ. ഇനിയുള്ള ദിവസങ്ങളിൽ ജനപ്രതിനിധിയാകാനുള്ള യോ​ഗ്യത രാഷ്ട്രീയം പറഞ്ഞുകൊണ്ടുതന്നെ പാലക്കാട്ടെ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കും. മുന്നണിയിലെ പ്രവർത്തകരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും ആ വാക്കിന് അർഥമുണ്ടാകാൻ ആ​ഗ്രഹിക്കുന്നുവെന്നും സരിൻ പറഞ്ഞു.

'പാലക്കാടുള്ള ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രതിനിധിയാകാൻ ചുമതലപ്പെടുത്തി. ഇതൊരു ഉത്തരവാദിത്തമാണ്. ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായി എത്തിയതിൽ അഭിമാനമുണ്ടെന്നും' സരിൻ പറഞ്ഞു.

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ എൽഡിഎഫ് സ്ഥാനാർഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനാണ് പ്രഖ്യാപിച്ചത്. വയനാട്ടിൽ സിപിഐ നേതാവ് സത്യൻ മൊകേരി ആണ് സ്ഥാനാർഥി. ചേലക്കരയിൽ മുന്‍ എംഎല്‍എ യു.ആർ പ്രദീപും പാലക്കാട് എൽഡിഎഫ് സ്വതന്ത്രനായി പി.സരിനും മത്സരിക്കും.

TAGS :

Next Story