തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്
കിഫ്‌ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്
തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്. കിഫ്‌ബിയുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഈ മാസം 11ന് കൊച്ചി ഓഫീസിൽ ഹാജരാക്കണമെന്ന് ഇ.ഡി ഐസക്കിനോട് ആവശ്യപ്പെട്ടു. ആദ്യ തവണ നോട്ടീസ് നല്‍കിയപ്പോള്‍ അദ്ദേഹം ഹാജരായിരുന്നില്ല.
കിഫ്ബി സി.ഇ.ഒ ആയിരുന്ന കെ എം എബ്രഹാമിനെ നേരെത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ആരോപണം. ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യം നോട്ടീസ് അയച്ചപ്പോളുള്ള തോമസ് ഐസകിന്‍റെ പ്രതികരണം.
Next Story
Adjust Story Font
16