Quantcast

ഗവർണർക്കെതിരെ വീണ്ടും എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്ന് ഗവർണർ

ഗവർണർ വിമാനത്താവളത്തിലേക്ക് പോകുംവഴിയാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-12-21 13:46:49.0

Published:

21 Dec 2023 1:36 PM GMT

ഗവർണർക്കെതിരെ വീണ്ടും എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്ന് ഗവർണർ
X

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രതിഷേധം. പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്നും അങ്ങനെയുള്ളയാൾ ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.ഗവർണർ വിമാനത്താവളത്തിലേക്ക് പോകുംവഴിയാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.വൈകിട്ട് ആറേ മുക്കാലോടെയാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഈസമയമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

ഇന്നലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിക്ക് കത്ത് അയച്ചത്. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവര്‍ണര്‍ തയ്യാറാകുന്നില്ല. വർഷങ്ങളോളം ബില്ലുകൾ പിടിച്ചുവെക്കുന്നു. ബില്ലുകളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുമ്പോൾ മന്ത്രിമാർ ഗവർണർക്ക് മുന്നിൽ വിശദീകരണം നൽകിയിരുന്നു. എന്നിട്ടും ഒപ്പിടാതെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്.

കോഴിക്കോട് മിഠായിത്തെരുവ് സന്ദർശനവുമായി ബന്ധപ്പെട്ട് ഗവർണർ പ്രോട്ടോകോൾ ലംഘനം നടത്തുന്നുവെന്നും കത്തിൽ പറയുന്നു. മിഠായിത്തെരുവിൽ പൊലീസ് സുരക്ഷയില്ലാതെ ഇറങ്ങിയതാണ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ടതായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കും അയച്ചിട്ടുണ്ട്. ഒരു സംസ്ഥാനം വളരെ അപൂർവമായാണ് ഗവർണർക്കെതിരെ രാഷ്ട്രപ്രതിക്ക് കത്ത് അയക്കുന്നത്.


TAGS :

Next Story