Quantcast

മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

കനത്ത പൊലീസ് കാവലിലാണ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യേഗസ്ഥർ കോതിയിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-04-27 08:36:02.0

Published:

27 April 2022 7:32 AM GMT

മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
X

കോഴിക്കോട്: കോതിയിൽ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തം. പ്ലാന്റിനെതിരെ സമരം ചെയ്യുന്ന നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. 10 സ്ത്രീകളടക്കം 32 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥലം അളക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴായിരുന്നു പ്രതിഷേധം.

കനത്ത പൊലീസ് കാവലിലാണ് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യേഗസ്ഥർ കോതിയിലെത്തിയത്. പ്ലാന്റിനായുള്ള സ്ഥലം അളക്കുന്നതിനിടെയാണ് പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധിച്ചവരെ പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിഷേധിച്ചവരെ നീക്കിയതിന് ശേഷം സ്ഥലം അളന്ന് തിരക്കുന്ന ജോലികൾ ഉദ്യോഗസ്ഥർ തുടരുകയാണ്. 116 കോടിയുടെ വലിയ പ്രൊജക്ടാണ് കൊണ്ടുവരുന്നത്. കക്കൂസ് മാലിന്യമടക്കം സംസ്‌ക്കരിക്കുന്ന പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ വേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ്. എന്ത് വില കൊടുത്തും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കോർപ്പറേഷൻ ഭരണ സമിതിയും പറയുന്നു.

TAGS :

Next Story