അഗ്‌നിപഥ് പദ്ധതി പരിശീലനം ലഭിച്ച അടിമ മനോഭാവക്കാരെ സൃഷ്ടിക്കാന്‍: എസ്.വൈ.എഫ്
''രാജ്യത്തിന്റെ ആഭ്യന്തരസ്ഥിതിയെ തകർക്കാനുള്ള ഉപകരണങ്ങളാക്കി അഗ്‌നിവീറുകളെ മാറ്റാൻ തൽപരകക്ഷികൾക്ക് സാധിക്കും. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പല കോണുകളിൽനിന്നുള്ള മുന്നറിയിപ്പുകൾ ഉയർന്നിട്ടുണ്ട്.''
പട്ടാമ്പി: ഇന്ത്യൻ സൈന്യത്തിൽ അഗ്‌നിപഥ് എന്ന പേരിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക സൈനിക വിഭാഗത്തെ സൃഷ്ടിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന് സുന്നി യുവജന ഫെഡറേഷൻ(എസ്.വൈ.എഫ്) ആവശ്യപ്പെട്ടു. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി ഉടലെടുത്ത ശക്തമായ പ്രതിഷേധംകണക്കിലെടുത്ത് തെറ്റായതും ഗൂഢോദ്ദേശ്യം സംശയിക്കപ്പെടുന്നതുമായ പദ്ധതിയിൽ നിന്ന് കേന്ദ്ര ഭരണകൂടം പിന്മാറണമെന്നും എസ്.വൈ.എഫ് ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
നിലവിൽ നടക്കുന്ന സൈനിക റിക്രൂട്ട്‌മെന്റ് സംവിധാനത്തെ അട്ടിമറിച്ചുകൊണ്ടുള്ള പുതിയ നീക്കം തൊഴിൽരാഹിത്യം ഇല്ലായ്മ ചെയ്യാൻ ഉപകരിക്കുകയില്ല. പരിശീലനം ലഭിച്ച അടിമ മനോഭാവക്കാരെ സൃഷ്ടിക്കാനും രാജ്യത്തിന്റെ ആഭ്യന്തരസ്ഥിതിയെ തകർക്കാനുമുള്ള ഉപകരണങ്ങളാക്കി അഗ്‌നിവീറുകളെ മാറ്റാൻ തൽപരകക്ഷികൾക്ക് സാധിക്കുകയും ചെയ്യും. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പല കോണുകളിൽനിന്നുള്ള മുന്നറിയിപ്പുകൾ ഉയർന്നിട്ടുണ്ട്. ഇതെല്ലാം ബന്ധപ്പെട്ടവർ പരിഗണിച്ച് തെറ്റായ നീക്കങ്ങളിൽനിന്നും പിന്മാറുകയാണ് ജനാധിപത്യസംവിധാനത്തിൽ സർക്കാറുകൾ പാലിക്കേണ്ട മര്യാദയെന്നും ജനറൽ കൗൺസിൽ ചൂണ്ടിക്കാട്ടി.
പട്ടാമ്പി വെൽക്കം ടൂറിസ്റ്റ് ഹോമിൽ ചേർന്ന കൗൺസിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ പ്രർത്ഥന നടത്തി. കേന്ദ്ര സമിതിയംഗം പി.എസ് അബ്ബാസ് ചർച്ച ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇ.പി അശ്‌റഫ് ബാഖവി പദ്ധതി അവതരിപ്പിച്ചു. അടുത്ത ആറു മാസത്തെ കർമ്മപദ്ധതികൾക്ക് അന്തിമരൂപം നൽകി.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് യു. ജഅഫറലി മുഈനി, കെ.പി അബൂ ഹനീഫ മുഈനി (മലപ്പുറം ഈസ്റ്റ്), സയ്യിദ് മുസമ്മിൽ ജിഫ്രി, സയ്യിദ് ഹസൻ ജിഫ്രി(മലപ്പുറം വെസ്റ്റ്), സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി, കെ.യു ഇസ്ഹാഖ് ഫലാഹി (കോഴിക്കോട്), സി. മുഹമ്മദ്കുട്ടി വഹബി, സൈദ് മുഹമ്മദ് വഹബി (പാലക്കാട്), കെ. ഖമറുദ്ദീൻ വഹബി(തൃശൂർ), ടി.പി ഉമർ ബാഖവി, നജീബുദ്ദീൻ വഹബി (എറണാകുളം), അൻവർ വഹബി (തിരുവനന്തപുരം), പി.എം സലീം വഹബി (കണ്ണൂർ), അമീൻ ദാറാനി (വയനാട്), അബൂ ത്വാഹിർ (ദക്ഷിണ കന്നട), സബ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് കെ.എം ശംസുദ്ദീൻ വഹബി, (ഫെയ്ത്ത്), പി.എം നജീബ് വഹബി, (ഐ.കെ.എസ്.എസ്), മരുത അബ്ദുൽ ലത്തീഫ് മൗലവി (മീഡിയ), ഇബ്രാഹീം വഹബി ചെർപ്പുളശ്ശേരി (സേവന ഗാർഡ്), ഇബ്രാഹീം വഹബി തോണിപ്പാടം (മിംഗ്ൾ ഗ്രൂപ്പ്), റശീദ് കല്ലാച്ചി(റിലീഫ് സെൽ) സംസാരിച്ചു.
Summary: Central government should withdraw from Agnipath project: SYF
Adjust Story Font
16