കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ആര്‍.ടി.ഒ ഓഫീസുകള്‍ തുടങ്ങാന്‍ ധാരണ
ഡിപ്പോകളില്‍ ഒഴിഞ്ഞു കിടക്കുന്ന ഓഫീസ് സ്ഥലം മോട്ടോർ വാഹന വകുപ്പിന് നൽകും
കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങാന്‍ ധാരണ. ഡിപ്പോകളില്‍ ഒഴിഞ്ഞു കിടക്കുന്ന ഓഫീസ് സ്ഥലം മോട്ടോർ വാഹന വകുപ്പിന് നൽകും. വാടകക്ക് നല്‍കി അധിക വരുമാനം കണ്ടെത്താനാണ് കോര്‍പ്പറേഷന്‍റെ നീക്കം. സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ആർടിഒ ഓഫീസുകളാണ് മാറുക.
കെഎസ്ആര്‍ടിസിയുടെ 93 ഡിപ്പോകളിലും പ്രവര്‍ത്തിച്ചിരുന്ന അഡ്മിനിസ്ട്രേഷന്‍ ഓഫീസുകള്‍ നിര്‍ത്തി 15 ജില്ലാ ഓഫീസുകള്‍ തുടങ്ങിയിരുന്നു. ഇതോടെ ഡിപ്പോകളിലെ ഓഫീസ് സ്ഥലം ഉപയോഗ ശൂന്യമായി. ഇവ അന്യാധീനപ്പെട്ടുപോകുന്നത് ഒഴിവാക്കാനാണ് ആര്‍ടിഒ അല്ലെങ്കില്‍ ജോയിന്‍റ് ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
37 ഡിപ്പോകളില്‍ മതിയായ ഓഫീസ് സൗകര്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തും. കെഎസ്ആര്‍ടിസിയുടെ ക്ലസ്റ്റര്‍ ഓഫീസര്‍മാരോട് കെട്ടിട പരിശോധന നടത്തി സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ടിക്കറ്റേതര വരുമാനം കൂടി കണ്ടെത്തിയാലേ സാധ്യമാകൂ എന്നാണ് മാനേജ്മെന്‍റിന്‍റെ വിലയിരുത്തല്‍.
Adjust Story Font
16