ജയസൂര്യ നല്ല നടൻ, എന്നാൽ ജനങ്ങൾക്ക് മുന്നിൽ അഭിനയിക്കരുത്; മറുപടിയുമായി മന്ത്രി പി പ്രസാദ്
തിരുവോണദിവസം കർഷകർ പട്ടിണി കിടക്കുകയാണെന്ന് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ നടൻ ജയസൂര്യ വിമർശിച്ചിരുന്നു.
ജയസൂര്യ, മന്ത്രി പി പ്രസാദ്
കോട്ടയം: സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് കൊടുത്തു തീർക്കാത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനെ വിർമശിച്ച നടൻ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്. ജയസൂര്യ നല്ല നടനാണ്, എന്നാൽ ജനങ്ങൾക്ക് മുന്നിൽ അഭിനയിക്കരുതെന്നും മന്ത്രി പുതുപ്പള്ളിയിൽ പറഞ്ഞു.മന്ത്രിമാരായ പി.രാജീവിനെയും പി.പ്രസാദിനെയും വേദിയിലിരുത്തിയാണ് കഴിഞ്ഞദിവസം കളമശ്ശേരിയിൽ ജയസൂര്യ വിമർശം ഉന്നയിച്ചത്
നെൽ കർഷകർക്ക് പണം ലഭിച്ചില്ലെന്ന ആരോപണം തെറ്റാണ്. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ കൃത്യമായ തിരക്കഥയുണ്ട്. ഇറങ്ങും മുൻപേ പൊളിഞ്ഞു പോയ സിനിമയാണ് ജയസൂര്യയുടെ ആരോപണമെന്നും വിമർശിക്കുന്നതിനു മുൻപ് യാഥാർഥ്യം മനസിലാക്കാൻ ജയസൂര്യ ശ്രമിക്കണമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
കളമശ്ശേരിയിൽ കാർഷികോത്സവ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിപ്പോഴായിരുന്നു മന്ത്രിമാർക്കെതിരെ ജയസൂര്യ വിമർശനം നടത്തിയത്. കർഷകർ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നങ്ങളല്ല. വിഷപ്പച്ചക്കറികളും തേഡ് ക്വാളിറ്റി അരിയുമൊക്കെ കഴിക്കേണ്ട ഗതികേടിലാണ് നമ്മളെന്നും ജയസൂര്യ ആക്ഷേപിച്ചു.
Adjust Story Font
16