Quantcast

എ.ഐ കാമറാ വിവാദം: എസ്.ആര്‍.ഐ.ടി കമ്പനി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു; വി.ഡി സതീശന്‍

'ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു'

MediaOne Logo

Web Desk

  • Published:

    16 May 2023 8:12 AM GMT

എ.ഐ കാമറാ വിവാദം: എസ്.ആര്‍.ഐ.ടി കമ്പനി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു; വി.ഡി സതീശന്‍
X

തിരുവനന്തപുരം: എ ഐ കാമറ ഇടപാടിനെതിരെ പ്രതികരിച്ചതിന് തന്നെയും രമേശ് ചെന്നിത്തലയെയും ഭീഷണിപ്പെടുത്താനാണ് എസ്.ആര്‍.ഐ.ടി( SRIT )കമ്പനി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നാണ് വക്കീൽ നോട്ടീസിന് മറുപടി നൽകിയതെന്നും വി.ഡി സതീശൻ പറഞ്ഞു. എസ്.ആര്‍.ഐ.ടി 9 കോടി രൂപയാണ് നോക്കൂകൂലിയായി വാങ്ങിയത്. ലൈഫ് മിഷനിൽ 46 ശതമാനം കൈക്കൂലി വാങ്ങി. കാമറ ഇടപാടിൽ 65% ആണ് കമ്മീഷനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

'റിപ്പോർട്ട്‌ നൽകേണ്ട വ്യവസായ സെക്രട്ടറി അവധിയിൽ പോയി.സർക്കാരിനെ വെള്ളപൂശി ഒരു റിപ്പോർട്ട്‌ നൽകാൻ ഒരു ഉദ്യോഗസ്ഥനും കഴിയില്ല. ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് വേണമെന്ന് നിശ്ചയിച്ച ഒരു യോഗ്യതയും ഈ കമ്പനികൾക്ക് ഇല്ല. ഖജനാവിൽ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ഗോവിന്ദൻ മാഷ് പറയുന്നത്.പിഴ ഈടാക്കുന്ന തുക എങ്ങോട്ടാണ് പോകുന്നത്.കരാർ നൽകിയത് എ കെ ജി സെന്റർറിൽ നിന്നല്ല.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്‌. മുഖ്യമന്ത്രി മറുപടി പറയട്ടെ. പ്രതിപക്ഷം നിയമ നടപടിയിലേക്ക് കടക്കും. എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കും. കള്ള കമ്പനിയെ കൊണ്ട് നോട്ടിസ് അയച്ച് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. മാധ്യമ സിൻഡിക്കേറ്റ് എന്ന പഴയ ആരോപണം ആണ് വീണ്ടും സിപിഎം ഉന്നയിക്കുന്നത്. തന്റെ വീട്ടിൽ ഏത് സമയത്തും മാധ്യമ പ്രവർത്തകർക്ക് വരാം..' സതീശന്‍ പറഞ്ഞു.


TAGS :

Next Story