Quantcast

പാലക്കാട് എഐ ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ വാഹനമിടിച്ചു; ക്യാമറ തകർന്നു

ക്യാമറ തകർക്കാൻ ബോധപൂർവം വണ്ടിയിടിപ്പിച്ചതാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    9 Jun 2023 4:28 AM

Published:

9 Jun 2023 4:20 AM

AI camera is broken in palakkad due to vehicle hit
X

പാലക്കാട്: വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ.ഐ ക്യാമറ തകർന്നു. ക്യാമറ സ്ഥാപിച്ച പോസ്റ്റ് വാഹനം ഇടിച്ച് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.

ക്യാമറ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. പോസ്റ്റിൽ വാഹനമിടിക്കുന്ന ശബ്ദം കേട്ട് സമീപത്തുള്ള വീട്ടുകാർ ഇറങ്ങിയപ്പോഴേക്കും വാഹനം പോയിരുന്നു. കാർ ആണ് ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ക്യാമറ തകർക്കാൻ ബോധപൂർവം വണ്ടിയിടിപ്പിച്ചതാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ് പൂർണമായും നിലംപൊത്തിയ അവസ്ഥയിലാണുള്ളത്.

TAGS :

Next Story