Quantcast

'എയിംസ് സ്വപ്നമായി തന്നെ തുടരും, ബജറ്റ് ഭരണം നിലനിർത്താനുള്ള വ്യഗ്രത': ഷാഫി പറമ്പിൽ

കേരളത്തെ പൂർണ്ണമായും അവഗണിച്ച ബജറ്റ് ജനദ്രോഹമാണെന്നും ഷാഫി പറമ്പിൽ

MediaOne Logo

Web Desk

  • Published:

    23 July 2024 2:23 PM GMT

AIIMS will remain a dream, eagerness to maintain budgetary control: Shafi Parambil, latest news എയിംസ് സ്വപ്നമായി തന്നെ തുടരും, ബജറ്റ് ഭരണം നിലനിർത്താനുള്ള വ്യഗ്രത: ഷാഫി പറമ്പിൽ
X

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. രാഷ്ട്രീയ അതിജീവനത്തിനുള്ള ആയുധമാക്കി ബജറ്റിനെ മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നരേന്ദ്രമോദി സർക്കാറിനെ ഒരു വർഷം കൂടി താങ്ങി നിർത്താൻ ഉള്ളതാക്കി മാറ്റിയെന്നും രാജ്യത്തിന്റെ വളർച്ചയോ, യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളോ ബജറ്റ് ലക്ഷ്യംവെച്ചില്ല, മറിച്ച് ഭരണം നിലനിർത്താനുള്ള വ്യഗ്രതയാണ് കണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

'കേന്ദ്ര ബജറ്റിന്റെ ഉള്ളടക്കമോ സ്വഭാവമോ ബജറ്റിനില്ല, എൻ.ഡി.എ സർക്കാരിന്റെ ബീഹാറിലും ആന്ധ്രയിലുമുള്ള ഘടകകക്ഷികളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം അവതരിപ്പിച്ച ഒരു ബജറ്റായിരുന്നു ഇത്, കേരളത്തിൽ നിന്ന് രണ്ട് സഹമന്ത്രിമാർ ഉണ്ടെന്ന കാര്യം സർക്കാർ മറന്നു, കേരളത്തോട് കാണിച്ചത് കടുത്ത അവഗണനയാണ്', ഷാഫി പറഞ്ഞു.

സംസ്ഥാനത്തിന് ഏറ്റവും അനിവാര്യമായിരുന്ന, സ്വപ്നമായിരുന്ന എയിംസ് വീണ്ടും സ്വപ്നമായി തന്നെ തുടരുമെന്നും കേരളത്തെ പൂർണ്ണമായും അവഗണിച്ച ഈ ബജറ്റ് നിരാശാജനകവും ജനദ്രോഹവുമാണെന്നും ഷാഫി പറമ്പിൽ എം.പി അഭിപ്രായപ്പെട്ടു.

TAGS :

Next Story