Quantcast

അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ

അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-08-16 07:51:11.0

Published:

16 Aug 2021 7:43 AM GMT

അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ
X

അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. കാബിനറ്റ് സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേരും. കാബൂളിൽ നിന്നുള്ള രണ്ടാമത്തെ വിമാനം വൈകുന്നേരത്തോടെ ഡൽഹിയിൽ എത്തും. കാബൂളിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി.

അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട് . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തി. നിരവധി അഫ്ഗാന്‍ പൗരന്മാരും ഇന്ത്യയിലേക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരെ എത്തിക്കുന്ന കാര്യങ്ങളും ചർച്ചചെയ്യും. എല്ലാ മന്ത്രിമാരും കാബൂൾ വിട്ട് പോയതായി അഫ്ഗാൻ പ്രസിഡന്റിന്റെ മുതിർന്ന ഉപദേശകൻ റിസ്വാനുള്ള അഹമ്മദ് സായി പറഞ്ഞു.

കാബൂൾ വിമാനത്താവളത്തിൽ തിരക്ക് വർധിച്ചതോടെ യു.എസ് സൈന്യം ആകാശത്തേക്ക് നിറയൊഴിച്ചു. ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതായുള്ള പരാതിയും ഉയർന്നിട്ടുണ്ട്.

TAGS :

Next Story