ഫസ്റ്റ് ഓഫിസർ എത്തിയില്ല; നെടുമ്പാശ്ശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു
പുറത്തിറക്കിയ യാത്രക്കാർ പ്രതിഷേധത്തിൽ
കൊച്ചി: ചെക്കിൻ കഴിഞ്ഞ് യാത്രക്കാർ വിമാനത്തിനകത്ത് കയറിയെങ്കിലും ഫസ്റ്റ് ഓഫിസർ എത്താത്തതിനാൽ വിമാനം പുറപ്പെട്ടിട്ടില്ല. കൊച്ചി - കൊൽക്കത്ത എയർ ഇന്ത്യ എക്സ്പ്രസാണ് അനിശ്ചിതമായി വൈകുന്നത്.
യാത്രക്കാർ അന്വേഷിച്ചപ്പോൾ 20 മിനിറ്റ് കഴിഞ്ഞ് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിപ്പ് ലഭിച്ചത്. പിന്നീട് ഒരു മണിക്കൂറിനുശേഷം യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കി.
ഫസ്റ്റ് ഓഫിസർ എത്തിയാൽ, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി മാത്രമേ യാത്രക്കാരെ വീണ്ടും വിമാനത്തിലേക്ക് കയറ്റൂ. ഇത് വീണ്ടും സമയം വൈകിപ്പിക്കും.
അനിശ്ചിതമായി വിമാനം വൈകിയതോടെ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളംവച്ചു. എന്നാൽ, ഫസ്റ്റ് ഓഫിസർ എത്താതെ പുറപ്പെടാനാകില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ വിശദീകരണം.
Next Story
Adjust Story Font
16