Quantcast

എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് ഭയം-ഐഷാ സുൽത്താന

ഐഷാ സുൽത്താനക്കെതിരെ കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്.

MediaOne Logo

Web Desk

  • Published:

    11 Jun 2021 10:36 AM GMT

എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് ഭയം-ഐഷാ സുൽത്താന
X

ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ ആരോപണം ഉന്നയിച്ചതിന് പിന്നാലെ രാജ്യദ്രോഹം കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന തനിക്ക് പേടിയില്ലെന്ന് സൂചിപ്പിച്ചു കൊണ്ട് ഫേസ്ബുക്കിലെഴുതി. എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് ''ഭയം' , ജയ്ഹിന്ദ്. -എന്നായിരുന്നു ഐഷ ഫേസ്ബുക്കിൽ കുറിച്ചത്.

ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്. കേന്ദ്രം ദ്വീപിൽ ബയോ വെപ്പൺ പ്രയോഗിക്കുകയാണെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെയാണ് കേസ്. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേൽ കവരത്തി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ആയിഷയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്ന ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം കഴിഞ്ഞദിവസം ആയിഷക്ക് ഐക്യദാർഢ്യം അറിയിച്ചിരുന്നു.

ബയോവെപ്പൺ എന്ന പ്രയോഗം പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും അങ്ങനെയായി തനിക്ക് തോന്നിയെന്നും ഐഷ സുൽത്താന കഴിഞ്ഞ ദിവസം എഫ് ബിയിൽ കുറിച്ചിരുന്നു. കോവിഡ് കേസുകൾ പൂജ്യമായ ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ വരവോടുകൂടിയാണ് വൈറസ് വ്യാപിച്ചതെന്നും അവർ പറയുന്നു. കൂടാതെ ആശുപത്രി സൌകര്യങ്ങൾ ഇല്ലായെന്ന് അറിയിച്ച മെഡിക്കൽ ഡയറക്ടറെ ഡീ പ്രമോട്ട് ചെയ്ത പ്രഫുൽ പട്ടേലിനെയാണ് താൻ ബയോ വെപ്പണായി താരതമ്യം ചെയ്‌തെന്നും അല്ലാതെ രാജ്യത്തെയും ഗവൺമെന്റിനെയും അല്ലെന്നും ഐഷ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story