Quantcast

ട്രാവൻകൂർ സിമന്റ്സിൽ വേറിട്ട സമരവുമായി എ.ഐ.ടി.യു.സി

ശമ്പളം മുടങ്ങിയ യൂണിയൻ അംഗങ്ങളായ തൊഴിലാളികൾക്ക് പലവ്യഞ്ജന കിറ്റ് നൽകി

MediaOne Logo

Web Desk

  • Published:

    31 Jan 2024 2:24 AM GMT

ട്രാവൻകൂർ സിമന്റ്സിൽ വേറിട്ട സമരവുമായി എ.ഐ.ടി.യു.സി
X

കോട്ടയം: ട്രാവൻകൂർ സിമന്റ്സിൽ വേറിട്ട സമരവുമായി എ.ഐ.ടി.യു.സി. ശമ്പളം മുടങ്ങിയ യൂണിയൻ അംഗങ്ങളായ തൊഴിലാളികൾക്ക് എ.ഐ.ടി.യു.സി. പലവ്യഞ്ജന കിറ്റ് നൽകി. സിപിഎം ഭരിക്കുന്ന വ്യവസായ വകുപ്പിനെതിരെയാണ് സിപിഐയുടെ തൊഴിലാളി യൂണിയൻ പ്രതിഷേധിച്ചത്.

ട്രാവൻകൂർ സിമൻ്റ്സിൽ നാലു മാസമായി ശമ്പളമില്ല .മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും അടക്കം പലവട്ടം നിവേദനം നൽകി. പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകാത്തതിനെ തുടർന്നാണ് എ.ഐ.ടി.യു.സി. വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. യൂണിയൻ സംസ്ഥാന സെക്രട്ടറിയും സി.പി.​ഐ ജില്ലാ സെക്രട്ടറിയുമായ വി.ബി ബിനു പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.

ശമ്പളം മുടങ്ങിയതിലും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും നടപടി വേണമെന്ന് മറ്റ് യൂണിയനുകളും ആവശ്യപ്പെടുന്നു. കാക്കനാട്ടുള്ള സ്ഥലം വിൽപ്പന നടത്തി പ്രശ്നം പരിഹരിക്കാനുള്ള മാനേജ്മെൻ്റ് ശ്രമത്തിന് യൂണിയനുകൾ ഒരു പോലെ പിന്തുണ നൽകുന്നു.. ഭരണകക്ഷിയിലെ തൊഴിലാളി സംഘടന അതിജീവന സമരത്തിന് തുടക്കമിട്ടത് സർക്കാരിനും ഇടത് മുന്നണിയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

TAGS :

Next Story