Quantcast

ഇടത് ഐക്യത്തെ തകർക്കാൻ എസ്എഫ്ഐ ശ്രമിക്കുന്നുവെന്ന് എഐവൈഎഫ് കോട്ടയം ജില്ല പ്രസിഡന്‍റ്

എസ്എഫ്ഐയുടെ ജനാധിപത്യ നിലപാടുകൾക്കെതിരെ എഐഎസ്എഫ് പ്രത്യക്ഷ സമരവും ആരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2021-10-30 09:54:15.0

Published:

30 Oct 2021 9:48 AM GMT

ഇടത് ഐക്യത്തെ തകർക്കാൻ എസ്എഫ്ഐ ശ്രമിക്കുന്നുവെന്ന് എഐവൈഎഫ് കോട്ടയം ജില്ല പ്രസിഡന്‍റ്
X

എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും എഐവൈഎഫ്. എംജി സംഘർഷത്തിൽ എസ്എഫ്ഐ നല്‍കിയ പരാതി വ്യാജമാണ്. സംഘപരിവാറിനോടൊപ്പം ചേർന്ന് ഇടത് ഐക്യത്തെ തകർക്കാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നതെന്നും എഐവൈഎഫ് കോട്ടയം ജില്ല പ്രസിഡന്‍റ് റനീഷ് കാരിമറ്റം ആരോപിച്ചു. എസ്എഫ്ഐയുടെ ജനാധിപത്യ നിലപാടുകൾക്കെതിരെ എഐഎസ്എഫ് പ്രത്യക്ഷ സമരവും ആരംഭിച്ചു.

മർദിക്കുകയും അതിനു പിന്നാലെ കേസ് അട്ടിമറിക്കാൻ എസ്എഫ്ഐ പരാതി നല്‍കിയതുമാണ് എഐവൈഎഫിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് എഐവൈഎഫിന്‍റേയും തീരുമാനം. ഇന്നലെ എസ്എഫ്ഐക്കെതിരെ എംജി സർവ്വകലാശാലയ്ക്കു മുന്നിൽ എഐഎസ്എഫ് നടത്തിയ പ്രതിഷേധത്തിൽ ഇക്കാര്യം എഐവൈഎഫ് വ്യക്തമാക്കുകയും ചെയ്തു.

സംഘപരിവാറുമായി ചേർന്ന് ഇടത് ഐക്യം തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ഗുരുതര ആരോപണവും എഐവൈഎഫ് ജില്ല പ്രസിഡന്‍റ് പരസ്യമായി ഉന്നയിച്ചു. എഐഎസ്എഫിന്‍റേയും എഐവൈഎഫിന്‍റേയും സംസ്ഥാന ദേശീയ നേതൃത്വങ്ങൾക്കും ഇതേ നിലപാട് തന്നെയാണ് ഉള്ളത്. സിപിഐയും ഇതിനു പിന്തുണ നല്‍കുന്നുണ്ട്.

അതേസമയം വിമർശനങ്ങളെ അതേ നാണയത്തിൽ തന്നെ ചെറുക്കാനാണ് എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടേയും തീരുമാനം. പ്രശ്ന പരിഹാരത്തിന് എൽഡിഎഫ് ശ്രമിക്കാത്ത സാഹചര്യത്തിൽ തർക്കം വരും ദിവസങ്ങളിൽ രൂക്ഷമാകും.

TAGS :

Next Story