ജിഫ്രി തങ്ങൾക്കെതിരായ വധഭീഷണി; സമഗ്രമായ അന്വേഷണം വേണം: എഐവൈഎഫ്
'മുസ്‌ലിം സമുദായത്തെ വർഗ്ഗീയവത്ക്കരിക്കാൻ മത-തീവ്രവാദ സംഘടനകളുമായി ചേർന്ന് മുസ്‌ലിം ലീഗ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ'.
കേരളത്തിലെ പ്രമുഖ മുസ്‌ലിം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധഭീഷണി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എഐവൈഎഫ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വോഷണം വേണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി. ജിസ്‌മോനും ആവശ്യപ്പെട്ടു.
മുസ്‌ലിം സമുദായത്തെ വർഗ്ഗീയവത്ക്കരിക്കാൻ മത-തീവ്രവാദ സംഘടനകളുമായി ചേർന്ന് മുസ്‌ലിം ലീഗ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പള്ളികളിലൂടെ വർഗ്ഗീയ രാഷ്ട്രീയ പ്രചരണം നടത്താനും വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുമുള്ള തീരുമാനത്തിനെതിരെ മുസ്‌ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്‌ലിം ലീഗ് ശ്രമങ്ങൾക്കെതിരെ ശക്തമായ ഇടപെടലുകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. മുസ്‌ലിം ലീഗിൻറെ വർഗ്ഗീയ നിലപാടുകളെ എതിർത്ത സാഹചര്യത്തിൽ അദ്ദേഹത്തിനെതിരായ വധഭീഷണി ഗൗരവമായി കാണണമെന്നും അദ്ദേഹത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Adjust Story Font
16