ആദിവാസി ഭൂമി കയ്യേറിയ കേസ്: എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി
അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറിയ കേസിൽ എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് എസ്.സി എസ്.ടി കോടതിയാണ് ഹരജി തള്ളിയത്. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സ്വപ്ന സുരേഷിന് ജോലി നൽകിയതിലുള്ള പ്രതികാര നടപടിയാണ് അറസ്റ്റെന്നായിരുന്നു അജി കൃഷ്ണൻ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ആദിവാസി ഭൂമി കൈയ്യേറ്റം, കുടിൽ കത്തിക്കൽ, ജാതി പറഞ്ഞ് അധിക്ഷേപം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റ് പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. അതേ സമയം അജി കൃഷ്ണന്റെ അറസ്റ്റ് സർക്കാറിന്റെ പ്രതികാര നടപടിയെന്നാണ് എച്ച്.ആർ.ഡി.എസിന്റെ ആരോപണം.
Next Story
Adjust Story Font
16