Quantcast

വിജിലൻസ് അന്വേഷണം ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന ബോധ്യത്തിൽ, അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണം- പി.വി അൻവർ എംഎൽഎ

അജിത് കുമാർ സമാന്തര അന്വേഷണം നടത്തുന്നുണ്ടെന്നും അത് ചട്ട ലംഘനമാണെന്നും അൻവർ എംഎൽഎ

MediaOne Logo

Web Desk

  • Updated:

    2024-09-20 06:36:27.0

Published:

20 Sep 2024 6:26 AM GMT

Ajith Kumar should be suspended as Vigilance probe finds substance in his allegations - PV Anwar MLA, latest news malayalam, വിജിലൻസ് അന്വേഷണം തന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന ബോധ്യത്തിൽ, അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണം- പി.വി അൻവർ എംഎൽഎ
X

മലപ്പുറം: ആരോപണവിധേയനായ എഡിജിപി എം‌.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് പി.വി അൻവർ എംഎൽഎ.

നിലവിൽ നടക്കുന്ന അന്വേഷണത്തിന് പുറമേ എല്ലാ നിയമങ്ങളും ലംഘിച്ച് അജിത് കുമാറിന്റെ നേതൃത്വത്തിൽ സമാന്തരമായി മറ്റൊരു അന്വേഷണം നടക്കുന്നുണ്ടെന്നും ആഭ്യന്തരവകുപ്പിന്റെ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോ​ഗിക്കുന്ന അജിത്തിന്റെ നടപടി ചട്ടലംഘനമാണെന്നും എംഎൽഎ പറഞ്ഞു.

താൻ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന ബോധ്യത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ നൽകിയതും സർക്കാർ അംഗീകാരം നൽകിയതും. വിജിലൻസ് അന്വേഷണം വൈകാൻ കാരണം ഫയൽ മുഖ്യമന്ത്രിയുടെ മുന്നിൽ എത്താൻ വൈകിയതാണെന്നും എട്ട് ദിവസത്തോളം വൈകിയാണ് ഫയൽ എത്തിയതെന്നും അതിന് പിന്നിൽ പൊളിറ്റിക്കൽ സെക്രട്ടറിയാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ പാർട്ടിയാണ് അന്വേഷണം നടത്തേണ്ടതെന്നും പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അൻവർ ‌ മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story