നാളെ പറഞ്ഞാല്‍ സുധാകരന് അതിനും മറുപടി ലഭിക്കുമെന്ന് എ.കെ ബാലന്‍
ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്നായിരുന്നു ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് സുധാകരന്‍ മറുപടി പറഞ്ഞാല്‍ അതിനും കൃത്യമായ മറുപടി ലഭിക്കുമെന്ന് എ.കെ ബാലന്‍. എറണാകുളത്തെ പ്രഗത്ഭനായ കോണ്‍ഗ്രസ് നേതാവാണ് പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ സുധാകരന് പദ്ധതിയുണ്ടെന്ന് പറഞ്ഞത്. സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് തെറ്റാണെന്ന് എല്ലാ കോണ്‍ഗ്രസുകാര്‍ക്കും അറിയാം. കെ.എസ്.യുവിനെ തളര്‍ത്തിയ ആളാണ് സുധാകരനെന്നും എ.കെ ബാലന്‍ ആരോപിച്ചു.
ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്നായിരുന്നു ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞത്. എ.കെ ബാലന്‍ അടക്കമുള്ള കെ.എസ്.എഫ് നേതാക്കളെ തല്ലിയോടിച്ചെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് വൈകീട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു.
തന്നെ ചവിട്ടണമെന്നത് സുധാകരന്റെ മോഹം മാത്രമാണെന്നും അത് നടന്നിട്ടില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. സുധാകന്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പങ്കെടുത്ത പരിപാടി സുധാകരന്റെ നേതൃത്വത്തില്‍ അലങ്കോലമാക്കിയപ്പോള്‍ സംരക്ഷണം കൊടുത്തത് കെ.എസ്.എഫ് പ്രവര്‍ത്തകരായിരുന്നു എന്നും പിണറായി പറഞ്ഞു.
Adjust Story Font
16