Quantcast

ബിഷപ്പിന്റെ വിവാദം അടഞ്ഞ അധ്യായമെന്ന് എ.കെ ബാലൻ

MediaOne Logo

Web Desk

  • Published:

    20 Sep 2021 5:41 AM GMT

ബിഷപ്പിന്റെ വിവാദം അടഞ്ഞ അധ്യായമെന്ന് എ.കെ ബാലൻ
X

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ ആദ്യമാണെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ. മതനിരപേക്ഷതയുടെ വെള്ളരിപ്രാവുകൾ തങ്ങളാണെന്ന് വരുത്താൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിന്ന സമുദായങ്ങളെ തങ്ങളോടൊപ്പം നിർത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കലക്കവെള്ളത്തിൽ മീന്പിടിക്കുന്നവർ മാടപ്രാവുകളായിരിക്കുകയാണ് - അദ്ദേഹം പറഞ്ഞു.


പാലാ ബിഷപ്പ് വിവാദത്തിൽ വർഗീയമായി ചേരിതിരിക്കാൻ ബി.ജെ.പി പരിശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. സർക്കാർ നിലപാട് വ്യക്തതയോടെ പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ പ്രവർത്തനശൈലി കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story