വ്യക്തി നിയമത്തിൽ ഭേദഗതികൾ വേണമെന്ന് എ.കെ ബാലൻ
സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തണമെങ്കിൽ വ്യക്തി നിയമങ്ങളിൽ അനിവാര്യമായ ഭേദഗതികൾ വേണം
എ.കെ ബാലന്‍
തിരുവനന്തപുരം: വ്യക്തി നിയമത്തിൽ ഭേദഗതികള്‍ വേണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. സ്ത്രീ-പുരുഷ സമത്വം വേണം. അതിന് ശേഷമേ മറ്റ് കാര്യങ്ങൾ നടപ്പാക്കാനാകൂവെന്നും എ.കെ ബാലൻ പറഞ്ഞു. സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തണമെങ്കിൽ വ്യക്തി നിയമങ്ങളിൽ അനിവാര്യമായ ഭേദഗതികൾ വേണം. അതിൽ പൊതുസമ്മതം ഇല്ലാതെ ഏകസിവിൽ കോഡിലേക്ക് പോകാന്‍ പറ്റില്ലെന്നും എ.കെ ബാലൻ പറഞ്ഞു.
ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് അഖിലേന്ത്യാതലത്തില്‍ വ്യക്തമായ ഒരു നിലപാടില്ല. അതിനാലാണ് വ്യത്യസ്ത സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏക സിവിൽകോഡിനെതിരെ സി.പി.എം.നടത്തുന്ന സെമിനാറിലേക്കുള്ള ക്ഷണം മുസ്ലിംലീഗ് തള്ളിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തതയില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തിന് വിധേയമായി അധികകാലം ലീഗിന് മുന്നോട്ട് പോകാനാകില്ലെന്ന് എ.കെ ബാലൻ കൂട്ടിച്ചേര്‍ത്തു. ലീഗിനെ സംബന്ധിച്ച് കൃത്യമായ വിലയിരുത്തല്‍ തങ്ങള്‍ക്കുണ്ട്. അവർ യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചിട്ടില്ല. എല്‍.ഡി.എഫിന് അവരെ മുന്നണിയിലേക്ക് ക്ഷണിക്കാനുള്ള ഉദ്ദേശവുമില്ല. ഇത്തരമൊരു ചർച്ചയിലേക്ക് നിലവിലെ സാഹചര്യത്തിൽ പോകേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Watch Video Report
Adjust Story Font
16