'ഒന്നും ശരിയാക്കാൻ കഴിയില്ലെന്നാണ് കെ. സുധാകരൻ പറഞ്ഞത്, പിന്നെ ജാഥക്കെന്ത് പ്രസക്തി?' പരിഹസിച്ച് എ.കെ ശശീന്ദ്രൻ
പ്രതിപക്ഷ നേതാവിന്‍റെ നിർദേശങ്ങൾ തന്നാൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു

കണ്ണൂര്‍: കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ പരിഹസിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. കോൺഗ്രസിന്‍റെ മലയോര ജാഥയിൽ മുൻ വനംമന്ത്രിയായ സുധാകരൻ പറഞ്ഞത് ഒന്നും ശരിയാക്കാൻ കഴിയില്ല എന്നാണ്. പിന്നെ ജാഥക്ക് എന്താണ് പ്രസക്തിയെന്ന് ശശീന്ദ്രൻ പരിഹസിച്ചു. പ്രതിപക്ഷ നേതാവിന്‍റെ നിർദേശങ്ങൾ തന്നാൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ കീഴ്പ്പള്ളി ചതിരൂരിൽ കണ്ടത് കടുവയാണെന്ന ഭീതി വേണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. കടുവപ്പേടിയും പുലിപ്പേടിയും രണ്ടാണ്. പുലിയെ കണ്ട സാഹചര്യത്തിൽ 3 ടീമുകളുടെ നേതൃത്വത്തിൽ ശക്തമായ തിരച്ചിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
Adjust Story Font
16