Quantcast

ബാബുവിനെതിരെ നടപടി എടുക്കാത്തത് മറയാക്കി കൂടുതൽ ആളുകൾ മല കയറുന്നു-എ.കെ ശശീന്ദ്രൻ

അനധികൃത കടന്നു കയറ്റം തടയും. പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    14 Feb 2022 3:30 AM GMT

ബാബുവിനെതിരെ നടപടി എടുക്കാത്തത് മറയാക്കി കൂടുതൽ ആളുകൾ മല കയറുന്നു-എ.കെ ശശീന്ദ്രൻ
X

ചേറോട് മലയിൽ ഇന്നലെ രാത്രി കയറിയത് രാധാകൃഷ്ണനെ താഴെ എത്തിച്ചത് വനം വകുപ്പ് തന്നെയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.ബാബുവിനെതിരെ നടപടി എടുക്കാതിരുന്നതിനാൽ അത് മറയാക്കി കൂടുതൽ ആളുകൾ മല കയറുകയാണ്.അനധികൃത കടന്നു കയറ്റം തടയും. പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സംരക്ഷിത വനമേഖലകളിൽ ആളുകൾ പ്രവേശിക്കുന്നത് തടയാൻ പരിശോധന കർശനമാക്കും. സിവിൽ ഡിഫെൻസ് വളണ്ടിയർമാരെ കൂടി ഇതിൽ പങ്കാളികളാക്കും.ഒരാഴ്ചക്കകം അവിടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടർ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണൻ വനത്തിനുള്ളിൽ കയറിയത്.ആദിവാസികൾക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാമെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം, ബാബുവിനെതിരെ കേസ് എടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുർമ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകൾ കയറിയതായി സംശയം ബലപ്പെട്ടത്. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകൾ തെളിഞ്ഞിരുന്നു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി. പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരെ വിളിച്ച് അറിയിക്കുന്നത്.

പ്രദേശവാസി തന്നെയായ രാധാകൃഷണൻ എന്തെങ്കിലും ആവശ്യത്തിനായി പോയി തിരിച്ചുവരുന്നതിനിടെ വഴി തെറ്റിയതാകാമെന്നാണ് പ്രാഥമിക വിവരം. ഇതേ മലയുടെ മുകളിൽ കുടുങ്ങിയ ബാബുവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കിൽ കുടുങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

TAGS :

Next Story