എ.കെ.ജി സെന്റർ ആക്രമണം; ക്രൈം ബ്രാഞ്ച് സംഘം സ്ഥലത്തെത്തി
അന്വേഷണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ക്രൈംബ്രാഞ്ച് സംഘം എ.കെ.ജി സെന്ററിൽ എത്തുന്നത്
തിരുവനന്തപുരം:എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘം സ്ഥലത്തെത്തി. അന്വേഷണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ക്രൈംബ്രാഞ്ച് സംഘം എ.കെ.ജി സെൻറ്റിൽ എത്തുന്നത്.
ഡിവൈഎസ് പി ജലീല്‍ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഫോടക വസ്തു എറിഞ്ഞ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പൊലീസിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണം ഏറ്റെടുത്ത സംഘം പ്രാഥമിക പരിശോധനയാണ് ഇന്ന് നടത്തിയത്. സ്ഫോടക വസ്തു ഏറ് നടന്ന സ്ഥലവും സി.സി.ടി.വി കാമറയും മറ്റും ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്‍റെ നേതൃത്വത്തില്‍ പരിശോധിച്ചു.
ഏതാണ്ട് ഒരാഴ്ച മുമ്പാണ് കേസ് അന്വേഷണം ആ ക്രൈംബ്രാഞ്ചിന് കൈമാറിയത്.നേരത്തെ ലോക്കൽ പൊലീസാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ കൈയും കാലും കെട്ടിയിട്ടിട്ട് അന്വേഷിച്ചാല്‍ പ്രതിയെ കിട്ടില്ലിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി
അതേസമയം, എ.കെ.ജി സെന്‍റര്‍ ആക്രമണത്തിന് പിന്നാലെ ഇ.പി ജയരാജനും പി.കെ ശ്രീമതിയും നടത്തിയ പ്രസ്താവനകള്‍ സംസ്ഥാനത്ത് പലയിടത്തും അക്രമത്തിന് വഴിവെച്ചുവെന്ന് കാട്ടിയുള്ള പരാതിയില്‍ പൊലീസ് കേസ് എടുക്കാത്തതിന് എതിരായ ഹരജി മാറ്റി. ഈ മാസം നാലാം തീയതി വീണ്ടും പരിഗണിക്കും. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിച്ചത്.
Adjust Story Font
16