'അഖിൽ മാത്യുവിന്റെ പേര് ആദ്യം ഉപയോഗിച്ചത് അഖിൽ സജീവ്'; പണം തട്ടാൻ ശ്രമിച്ചെന്ന് കുറ്റസമ്മതം
പണം തട്ടാനുള്ള പദ്ധതി പൊളിഞ്ഞതോടെ കൂട്ടുപ്രതികൾ അഖിൽ സജീവിനെ മർദിച്ചതായി പൊലീസ് അറിയിച്ചു
അഖില്‍ സജീവ്
തിരുവനന്തപുരം: നിയമന കോഴക്കേസിൽ ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന്റെ പേര് ആദ്യം ഉപയോഗിച്ചത് അഖിൽ സജീവെന്ന് പൊലീസ്. പണം തട്ടാനായിരുന്നു അഖിൽ മാത്യുവിന്റെ പേര് ഉപയോഗിച്ചത്. അഖിൽ സജീവ് കുറ്റംസമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പണം തട്ടാനുള്ള പദ്ധതി പൊളിഞ്ഞതോടെ കൂട്ടുപ്രതികൾ അഖിൽ സജീവിനെ മർദിക്കുകയായിരുന്നു. അഖിൽ മാത്യുവിന് പണം നൽകിയെന്ന വ്യാജ മൊഴി നൽകിയത് എന്തിനെന്നതിൽ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
കേസിൽ മുഖ്യപ്രതി കെ.പി ബാസിതുമായി പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. മലപ്പുറം മഞ്ചേരിയിലെത്തിച്ചായിരുന്നു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന്റെ തെളിവെടുപ്പ്. ഇന്നലെ മലപ്പുറം ടൗണിലെയും മഞ്ചേരിയിലെയും ഹോട്ടലിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഗൂഢാലോചനയുടെ കൂടുതൽ വിശദാംശങ്ങളും തെളിവുകളും കണ്ടെത്താനാണ് പൊലീസ് നീക്കം.
Summary: Akhil Sajeev was the first to use the name of Health Minister's personal staff member Akhil Mathew in the appointment scam case
Adjust Story Font
16