ജോലിവാഗ്ദാനം ചെയ്ത് പണം തട്ടുന്നതിലെ പ്രധാനികൾ കോഴിക്കോട്ടെ നാലംഗ സംഘമെന്ന് അഖിൽ സജീവിന്റെ മൊഴി
എ.ഐ.വൈ.എഫ് നേതാവ് ആയിരുന്ന അഡ്വക്കറ്റ് ബാസിത്, ശ്രീരൂപ്, അഡ്വക്കറ്റുമാരായ റഹീസ്, ലെനിൻ രാജ് എന്നിവർക്കെതിരെയാണ് ആരോപണം
പത്തനംതിട്ട: ജോലിവാഗ്ദാനം ചെയ്ത് പണം തട്ടുന്നതിലെ പ്രധാനികൾ കോഴിക്കോട്ടെ നാലംഗ സംഘമെന്ന് അഖിൽ സജീവിന്റെ മൊഴി. എ.ഐ.വൈ.എഫ് നേതാവ് ആയിരുന്ന അഡ്വക്കറ്റ് ബാസിത്, ശ്രീരൂപ്, അഡ്വക്കറ്റുമാരായ റഹീസ്, ലെനിൻ രാജ് എന്നിവർക്കെതിരെയാണ് ആരോപണം. തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തിയതിന് പിന്നിലും ഇവരാണെന്നാണ് സൂചന.
അതേസമയം സ്‌പൈസസ് ബോർഡിലെ നിയമനത്തിനുള്ള പണം അഖിൽ സജീവ് നൽകിയത് യുവമോർച്ച നേതാവ് രാജേഷിന്റെ അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തി. അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളാണ് മറിഞ്ഞുപോയത്. തട്ടിപ്പ് കേസുകളിൽ ഈ നാലുപേരും പ്രതികളാകും. പണം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് അഖിൽ സജീവിനെതിരെയുള്ളത്. സി.എഫ്.ടി ഫണ്ട് തട്ടിപ്പ് കേസും സ്‌പൈസസ് ബോർഡിൽ അഗത്വം നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പും, ഈ കേസുകളിലാണ് നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ രാജേഷിനെ പ്രതി ചേർത്തിരിക്കുന്നത്.
നിയമനക്കോഴ കേസിൽ തനിക്ക് കാര്യമായ പങ്കില്ല. കോഴിക്കോട്ടെ നാലംഗ സഘമാണ് ഇതിന് പിന്നിൽ. താൻ നേരിട്ട് പരാതിക്കാരൻ ഹരിദാസിനെ കണ്ടിട്ടില്ല എന്നതാണ് അഖിൽ സജീവ് മൊഴി നൽകിയത്. നാളെ രാവിലെ പതിനൊന്നു മണിക്ക് അഖിൽ സജീവിനെ പത്തനംതിട്ട സി.ജെ.എം കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യും. ഇതിനിടയിൽ കൺന്റോൺമെന്റ് പൊലീസും കോടതിയെ സമീപിച്ച് അവർക്ക് കൂടി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകും. അതിന് ശേഷമായിരിക്കും നിയമനക്കോഴ കേസിൽ കൂടുതൽ ചോദ്യം ചെയ്യുക.
Adjust Story Font
16